ഡല്‍ഹി: യു.പി സംഭാല്‍ വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ വീണ്ടും പ്രതിഷേധം. സംഭാല്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കര്‍ തള്ളിയതോടെയാണ് ബഹളമുണ്ടായത്.
സംഭാല്‍ വിഷയം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു.