തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നടന് സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാന്‍ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പ്രതി അന്വേഷണനോട് സഹകരിക്കണമെന്നും ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോള്‍ ഹാജറാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. പ്രതി പരിക്കാരിയോ മറ്റ് കേസുമായി ബന്ധപ്പെട്ട് ആരെയും കാണാന്‍ പാടില്ലെന്നും പരാതിക്കാരിയുമായി ഫോണ്‍ ബന്ധപ്പടരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയായിരുന്നു സിദ്ദീഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയുമായിരുന്നു.
2016ല്‍ മസ്ക്കറ്റ് ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്തുവെന്ന പരാതിയിലാണ് സിദ്ദിഖിനെതിരെ പൊലീസ് കേസെടുത്തത്.