ഹൈദരാബാദ്: അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്പ-2 സിനിമയുടെ വ്യാജ പതിപ്പ് യൂട്യൂബില്‍. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. GOATZZZ എന്ന അക്കൗണ്ടില്‍ നിന്നാണ് സിനിമയുടെ തീയേറ്റര്‍ പതിപ്പാണ് അപ്ലോഡ് ചെയ്തത്.
അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് പേര്‍ സിനിമ കണ്ടു കഴിഞ്ഞു. സംഭവം വിവാദമായതോടെ വ്യാജ പതിപ്പിനെതിരെ തെലുഗു ഫിലിം പ്രൊഡ്യൂസര്‍സ് കൗണ്‍സില്‍ പരാതി സമര്‍പ്പിച്ചു. സിനിമ ഇപ്പോഴും ചില ലിങ്കുകളില്‍ ലഭ്യമാണ്.
റിലീസ് ചെയ്ത് അഞ്ച് ദിവസത്തിനകം ആയിരം കോടിയിലധികം കളക്ഷന്‍ നേടിയ ചിത്രമാണ് പുഷ്പ 2. ഡിസംബര്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയതത്.