പാലക്കാട്: പനയമ്പാടം അപകടത്തില്‍ നാല് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. റോഡ് നിര്‍മാണത്തില്‍ പാളിച്ചയുണ്ടെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇന്ന് വിശദമായ പരിശോധന നടത്തിയ ശേഷം അവിടത്തെ ഡിടിസിയും ആര്‍ടിഒയും റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും അഡീഷണല്‍ കമ്മീഷണറും ഡല്‍ഹിയിലാണുള്ളത്. നാളെ താന്‍ പാലക്കാട് സന്ദര്‍ശിക്കും. നേരിട്ട് അവരുമായി സംസാരിക്കും. മന്ത്രി കൃഷ്ണന്‍കുട്ടിയുമായും മന്ത്രി മുഹമ്മദ് റിയാസുമായും കൂടിയിരുന്ന് ആലോചിച്ച് വിഷയത്തില്‍ അടിയന്തരമായി പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത അതോറിറ്റി റോഡുകള്‍ നിര്‍മിക്കുന്നത് ഗൂഗ്ള്‍ മാപ്പ് നോക്കിയെന്ന് മന്ത്രി കുറ്റപ്പെടുത്തി.