തമിഴ്നാട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഈറോഡ് ഈസ്റ്റ് എം.എല്‍.എയുമായ പാര്‍ട്ടിയുടെ തമിഴ്‌നാട് മുന്‍ പ്രസിഡന്റുമായിരുന്ന ഇ.വി.കെ.എസ് ഇളങ്കോവന്‍ (75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ടാഴ്ചയായി ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയിലായിരുന്നു.

മകന്‍ തിരുമഗന്‍ എവേരയുടെ മരണത്തെത്തുടര്‍ന്ന് 2023-ലെ ഉപതെരഞ്ഞെടുപ്പില്‍ ഇളങ്കോവന്‍ മത്സരിക്കുകയും 66,575 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന നേതാവാണ് വിടപറഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *