ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനെ ഇംപീച്ച് ചെയ്തു

സോള്‍: ദക്ഷിണകൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനെ ഇംപീച്ച് ചെയ്തു. രാജ്യത്ത് പട്ടാളനിയമം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇംപീച്ച്‌മെന്റ് നടപടി.

300 എംപിമാരില്‍ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് 204 പേര്‍ വോട്ട് ചെയ്തപ്പോള്‍ 85 പേര്‍ എതിര്‍ത്തു. മൂന്ന് എംപിമാര്‍ വിട്ടുനിന്നപ്പോള്‍ എട്ടു വോട്ടുകള്‍ അസാധുവായി.

ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാന്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നു. തുടര്‍ച്ചയായ കലാപങ്ങള്‍ നടത്തി ദേശീയ അസംബ്ലിയെയും പൊതുജനങ്ങളെയും ഭീഷണിപ്പെടുത്തി യൂന്‍ കലാപം നടത്തിയെന്ന് ആരോപിച്ചാണ് പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *