ഡല്‍ഹി: ഡല്‍ഹി ചലോ മാര്‍ച്ചിനേ തുടര്‍ന്ന് ശംഭു അതിര്‍ത്തിയില്‍ പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം. 101 കര്‍ഷകര്‍ നയിക്കുന്ന മാര്‍ച്ച് ഡല്‍ഹി-ഹരിയാന ശംഭു അതിര്‍ത്തിയില്‍ നിന്ന് ആരംഭിച്ച് രാജ്യതലസ്ഥാനത്തേക്ക് നീങ്ങാനായിരുന്നു ഉദ്ദേശം. എന്നാല്‍ പോലിസ് പ്രതിഷേധം തടയുകയായിരുന്നു. ഇതിനേ തുടര്‍ന്ന് നിലവില്‍ സ്ഥലത്ത് സംഘര്‍ഷം നടക്കുകയാണ്. പോലിസ് കര്‍ഷകര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിച്ചു.
സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയുടെയും കീഴിലാണ് കര്‍ഷക പ്രതിഷേധം.
മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) നിയമപരമായ ഗ്യാരണ്ടി ഉള്‍പ്പെടെയുള്ള പ്രധാന കാര്‍ഷിക ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തതാണ് വീണ്ടും കര്‍ഷകമാര്‍ച്ച് ആരംഭിക്കാനുള്ള കാരണം.