പറവൂര്‍: പറവൂരില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് മുറ്റത്ത് കിടന്ന കാറിന്റെ ബോണറ്റ് കരിങ്കല്ലുകൊണ്ട് അടിച്ചു തകര്‍ത്തുവെന്ന് പരാതി. ആക്രമണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥനായ ഹനീഷിനും ഭാര്യ വീണയ്ക്കും പരിക്കേറ്റു.
അബ്കാരി കേസുമായി ബന്ധപ്പെട്ട് റെയ്ഡ് നടത്തിയതിലുള്ള വൈരാഗ്യത്തിലാണ് ഹനീഷിന്റെ വീടിനു നേരെ ആക്രമണം നടത്തിയതെന്നാണ് പരാതി. സംഭവസമയം ഹനീഷിന്റെ അമ്മയും ഭാര്യയും കുഞ്ഞും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ഹനീഷിന്റെ അയല്‍ക്കാരനായ രാകേഷിനെ സംഭവത്തില്‍ അറസ്റ്റ് ചെയ്തു.