മലപ്പുറം: കൊണ്ടോട്ടിയില്‍ ടിപ്പര്‍ ലോറി മറിഞ്ഞ് കാല്‍നട യാത്രക്കാരന് ദാരുണാന്ത്യം.കരിങ്കല്‍ കയറ്റി വന്ന ലോറി ദേഹത്തേക്ക് മറിയുകയായിരുന്നു. പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന നീറ്റാണിമ്മല്‍ സ്വദേശി അലവിക്കുട്ടിയാണു മരിച്ചത്.
കൊണ്ടോട്ടി കൊളത്തൂര്‍ നീറ്റാണിമ്മലില്‍ വെച്ചാണ് അപകടം സംഭവിച്ചത്.ലോറിക്കടിയില്‍ കുടങ്ങിയ അലവിക്കുട്ടിയെ ക്രെയിന്‍ എത്തിച്ചാണു പുറത്തെടുത്തത്.