ഡല്‍ഹി: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്ക് പിന്തുണയറിയിക്കുന്ന ബാഗുമായി പാര്‍ലമെന്റിലെത്തി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമൊപ്പം നില്‍ക്കുമെന്ന് എഴുതിയ ബാഗുമായിട്ടാണ് ഇന്ന് പ്രിയങ്ക പാര്‍ലമെന്റില്‍ എത്തിയത്.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതിപക്ഷ എം.പിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇന്നലെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്, പലസ്തീന് എന്നെഴുതിയ തണ്ണിമത്തന് ചിത്രമുള്ള ബാഗ് ധരിച്ചുകൊണ്ടാണ് പ്രിയങ്ക പാര്‍ലമെന്റിലെത്തിയത്.