കോഴിക്കോട്: മെക് 7 വ്യായാമ കൂട്ടായ്മയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതിഷേധിച്ച് സി.പി.എം ബ്രാഞ്ച് സെക്രട്ടറി കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോഴിക്കോട് നടുവണ്ണൂര്‍ കോട്ടപ്പുറം ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായിരുന്ന അക്ബറലി കോയമ്പത്താണ് സിപിഎം വിട്ട് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
അംഗത്വം എടുക്കാനായി ഡി.സി.സി ഓഫീസിലെത്തിയ അക്ബര്‍ അലിയെ പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
ജില്ല സെക്രട്ടറി പി. മോഹനന്‍ യാതൊരു ഉത്തരവാദിത്വവുമില്ലാത്ത പ്രസ്താവനയാണ് നടത്തിയത്. ന്യൂനപക്ഷങ്ങളെ സംശയമുനയില്‍ നിര്‍ത്തുന്ന സമീപനമാണ് സി.പി.എമ്മിന്. താത്കാലിക ലാഭം ലക്ഷ്യമിട്ടുള്ള നിലപാടുകളാണ് സി.പി.എം സ്വീകരിക്കുന്നതെന്നും അക്ബറലി കുറ്റപ്പെടുത്തി.