ഷൊര്‍ണൂര്‍: പ്രശസ്ത നാടക, സിനിമ, സീരിയല്‍ നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു.ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയായിരുന്നു അന്ത്യം. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് നാലുദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം വൈകിട്ട് നാലുമണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് നടക്കും.നാടകകൃത്തും സംവിധായകനും നടനുമായിരുന്ന എ.എന്‍. ഗണേഷ് ആണ് ഭര്‍ത്താവ്.
200-ഓളം സിനിമകളിലും 25-ഓളം സീരിയലുകളിലും വേഷമിട്ടു. നാടകരംഗത്തുനിന്നാണ് ചലച്ചിത്ര രംഗത്തെത്തിയത്. സൂര്യസോമ, കേരള തിയേറ്റേഴ്സ്, ചിന്മയി തുടങ്ങി നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. വാര്‍ധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ചുകാലമായി അഭിനയരംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ആദ്യ സിനിമ പി.എ ബക്കറിന്റെ ‘മണിമുഴക്കം’. വളം, നഖക്ഷതങ്ങള്‍, തലയണമന്ത്രം, വെങ്കലം, ഈ പുഴയും കടന്ന്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, കരുമാടിക്കുട്ടന് അടക്കം നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.