രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മാനുഷികമായ പിഴവ് എന്ന് റിപ്പോര്‍ട്ട്. പാര്‍ലമെന്ററി പാനല്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.ചൊവ്വാഴ്ചയാണ് പാര്‍ലമെന്റില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
2021 ഡിസംബര്‍ 8 ന് Mi-17 V5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ജനറല്‍ റാവത്തും ഭാര്യ മധുലിക റാവത്തും മറ്റ് സായുധ സേനാംഗങ്ങളും അപകടത്തില്‍ മരിച്ചിരുന്നു.
2021-22ല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സിന് ഒമ്പത് വിമാനാപകടങ്ങളും 2018-19ല്‍ 11 അപകടങ്ങളും സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോര്‍ട്ടില്‍ 33-ാമത്തെ അപകടമായാണ് ബിപിന്‍ റാവത്തിന്റെ മരണത്തിന് കാരണമായ ഹെലികോപ്റ്റര്‍ അപകടം ലിസ്റ്റ് ചെയ്തിരിക്കുന്നത്.