തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കിടയിലെ പോര് പുതിയ തലത്തിലേക്ക്. എന്‍. പ്രശാന്ത് ഐ.എ.എസ് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ചു. സംസ്ഥാനത്ത് ഇതാദ്യമായിട്ടാണ് ഒരു ഐ.എ.എസ് ഉദ്യോഗസ്ഥന് ചീഫ് സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടീസ് അയക്കുന്നത്.
സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു. ജയതിലക് ഐ.എ.എസിനെ സസ്പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനല്‍ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക്, കെ. ഗോപാലകൃഷ്ണന് എന്നീ ഉദ്യോഗസ്ഥര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.