പത്തനംതിട്ട: പ്ലസ് ടു വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ ഫലം പുറത്തുവന്നു .കഴിഞ്ഞ നവംബറില്‍ മരിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ഗര്‍ഭസ്ഥശിശുവിന്റെ പിതാവ് സഹപാഠി തന്നെയെന്ന് സ്ഥിരീകരിച്ച് ഡിഎന്‍എ ഫലം. പതിനേഴുകാരിയുടെ സഹപാഠിയായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി അഖിലിനെ പോക്സോ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടിയെ വീട്ടിലെത്തി പീഡിപ്പിച്ചിട്ടുണ്ടെന്ന് പതിനെട്ടുകാരന് സമ്മതിക്കുകയും ചെയ്തിരുന്നു.
മറ്റാരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മൊഴി. സഹപാഠിക്ക് പ്രായപൂര്‍ത്തിയെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 18 വയസും ആറ് മാസവുമാണ് അഖിലിന്റെ പ്രായമെന്ന് പൊലീസ് പറഞ്ഞു.
നൂറനാട് സ്വദേശിയായ 17കാരി വണ്ടാനം മെഡിക്കല്‍ കോളജില്‍ പനി ബാധിച്ചു ചികിത്സ തേടിയെത്തിയത്. ആരോഗ്യനില പെട്ടെന്നു തന്നെ വഷളായി മരിക്കുകയും ചെയ്തു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു.
ഇതിനിടെ പെണ്‍കുട്ടിയുടെ ബാഗില്‍നിന്നു കണ്ടെത്തിയ കത്തില്‍നിന്നാണ് അന്വേഷണം സഹപാഠി അഖിലിലേക്കു നീളുന്നത്. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു.