ഗാര്‍ഹികപീഡന നിയമങ്ങളും സ്ത്രീധനപീഡന നിയമങ്ങളും ദുരുപയോഗം ചെയ്യാനുള്ളതല്ല ;സുപ്രീംകോടതി

ഡല്‍ഹി: ഗാര്‍ഹികപീഡനത്തില്‍ നിന്നും ഭര്‍ത്താവിന്റെ മര്‍ദനത്തില്‍ നിന്നും ഭാര്യക്ക് സംരക്ഷണം നല്‍കുന്ന ഗാര്‍ഹികപീഡന നിയമങ്ങളും സ്ത്രീധനപീഡന നിയമങ്ങളും ദുരുപയോഗം ചെയ്യാനുള്ളതല്ലെന്ന് സുപ്രീംകോടതി. ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും ആനുകൂല്യങ്ങള്‍ നേടാനും മറ്റും ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതായും സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഭോപ്പാലില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹമോചന കേസിലായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. കേസ് നല്‍കുന്ന ഭാര്യയുടെ ആവശ്യങ്ങള്‍ നടന്നുകിട്ടാന്‍ ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം തുടങ്ങി വകുപ്പുകള്‍ ഒരുമിച്ച് ചുമത്തി, ഭര്‍ത്താവിനെ സമ്മര്‍ദ്ദത്തിലാക്കുന്നതായാണ് സുപ്രീംകോടതി അഭിപ്രായപ്പെട്ടത്.

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ഇത്തരം നിയമങ്ങള്‍ പ്രഖ്യാപിക്കുന്നതെങ്കില്‍ ചില സ്ത്രീകള്‍ അവ ദുരുപയോഗം ചെയ്യുകയാണ്.

ഭര്‍ത്താക്കന്മാര്‍ക്കെതിരെ നിരവധി വകുപ്പുകള്‍ നല്‍കുന്നത് ഒരു പ്രവണതയായി തുടരുന്നു. ഇതോടെ ജാമ്യം നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളത്. ചെറിയ വഴക്കുകളാണ് പിന്നീട് വലിയരീതിയിലുളള, മോശമായ പോരാട്ടമായി മാറുന്നതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *