കോഴിക്കോട്: ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ എംഎസ് സൊല്യൂഷന്‍സ് സിഇഒ ഷുഹൈബ് കോഴിക്കോട് ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നീക്കമാരംഭിച്ചതിന് പിന്നാലെയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഷുഹൈബിന്റെ ലാപ് ടോപും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.
ചോദ്യ പേപ്പര്‍ചോര്‍ച്ചയില്‍ കേസെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം എം എസ് സൊല്യൂഷന്‍സിന്റെ കൊടുവള്ളിയിലെ ഓഫീസിലും ഷുഹൈബിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു.