സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും

തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നുതുടങ്ങും.ഓണത്തോടനുബന്ധിച്ച് ആറ് ലക്ഷം എ.എ.വൈ (മഞ്ഞ) കാര്‍ഡുകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എന്‍.പി.ഐ കാര്‍ഡുകള്‍ക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷന്‍കാര്‍ഡുകള്‍ക്കുമാണ് സൗജന്യ ഓണക്കിറ്റ് നല്‍കുക.. രാവിലെ 8ന് തിരുവനന്തപുരം പേരൂര്‍ക്കട ബാപ്പുജി ഗ്രന്ഥശാല ഓഡിറ്റോറിയത്തില്‍ ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് നാളെ മുതല്‍ കിറ്റുകള്‍ നേരിട്ട് എത്തിക്കും. ക്ഷേമസ്ഥാപനങ്ങളില്‍ താമസിക്കുന്നവരില്‍ നാല് പേര്‍ക്ക് ഒരു കിറ്റ് എന്ന രീതിയിലാണ് വിതരണം. ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, വെളിച്ചെണ്ണ, സാമ്പാര്‍പൊടി, മുളക്പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ് എന്നീ ആവശ്യസാധനങ്ങളും തുണിസഞ്ചിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍ ഉള്‍പ്പെട്ടതാണ് കിറ്റ്.

Leave a Reply

Your email address will not be published. Required fields are marked *