ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ ഉറപ്പാക്കും;ഡബ്ല്യു.സി.സിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്‌

തിരുവനന്തപുരം:സ്ത്രീകളുടെ സ്വകാര്യത സംരക്ഷിക്കുമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടികള്‍ ഉറപ്പാക്കുമെന്നും ഡബ്ല്യു.സി.സിക്ക് മുഖ്യമന്ത്രി ഉറപ്പു നല്‍കി.ഡബ്ല്യു.സി.സി അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വിഷയം സംസാരിച്ചത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികളില്‍ ഡബ്ല്യു.സി.സി മുഖ്യമന്ത്രിയെ നിലപാട് അറിയിക്കുകയായിരുന്നു.എസ്.ഐ.ടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ആശങ്കയുണ്ടെന്ന് അംഗങ്ങള്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

മന്ത്രിസഭാ യോഗത്തിന് ശേഷമാണ് ഡബ്ല്യു.സി.സിയെ പ്രതിനിധീകരിച്ച് ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീന പോള്‍ എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *