നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന നടന്‍ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1964-1974 കാലയളവില്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ ഉദ്യോ?ഗസ്ഥനായിരുന്നു ഡല്‍ഹി ഗണേഷ്. കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത പട്ടണപ്രവേശത്തിലൂടെയാണ് ഡല്‍ഹി ഗണേഷ് സിനിമാരം?ഗത്തേക്ക് കാലെടുത്തുവെച്ചത്. തുടര്‍ന്ന് 400-ഓളം സിനിമകളിലും നിരവധി ടെലിവിഷന്‍ പരമ്പരകളിലും വേഷമിട്ടു.

അവ്വൈ ഷണ്‍മുഖി, നായകന്‍, സത്യ, മൈക്കല്‍ മദന കാമരാജന്‍ തുടങ്ങിയ സിനിമകളിലെ വേഷം പ്രശസ്തമാണ്. തമിഴ് സിനിമകള്‍ക്കും സീരിയലുകള്‍ക്കും പുറമെ തെലുങ്ക്, മലയാളം സിനിമകളിലും വേഷമിട്ടു. കൊച്ചി രാജാവ്, കാലാപാനി, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളില്‍ അഭിനയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *