സഹകരിച്ചാല്‍ മാത്രമേ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ല; ജോമോള്‍

കൊച്ചി: കാലങ്ങളായി സിനിമയിലുള്ള തനിക്ക് ഇതുവരെ ഒരുതരത്തിലുള്ള മോശം അനുഭവവും ഉണ്ടായിട്ടില്ലെന്ന് നടി ജോമോള്‍. അമ്മയുടെ എക്‌സിക്യുട്ടീവ് അംഗമാണ് ജോമോള്‍. തന്നോട് ഇതുവതെ ആരും മോശമായി സംസാരിച്ചിട്ടില്ലെന്നും വാതിലില്‍ മുട്ടിയിട്ടില്ലെന്നും ജോമോള്‍ പറഞ്ഞു.സഹകരിച്ചാല്‍ മാത്രമേ അഭിനയിക്കാന്‍ അവസരമുള്ളൂവെന്ന് ആരും ഇതുവരെ പറഞ്ഞിട്ടില്ലെന്നും ജോമോള്‍ പ്രതികരിച്ചു.
ഹമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു നടി.

പ്രമുഖ നടിയെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് പറഞ്ഞു. സിനിമയില്‍ ഇപ്പോഴും അവര്‍ അഭിനയിക്കുന്നുണ്ട്. ഒരു സംവിധായകന്റേയോ എഴുത്തുകാരന്റേയോ ക്രിയേറ്റിവിറ്റിയെ നമുക്ക് ചോദ്യം ചെയ്യാന്‍ കഴിയില്ല. അതില്‍ ഇടപെടാനാവില്ല. ഇത്തരം മോശപ്പെട്ട അനുഭവങ്ങള്‍ ഉള്ളവര്‍ പരാതിയുമായി വന്നാല്‍ അവര്‍ക്കൊപ്പം നില്‍ക്കും. മലയാള സിനിമാ മേഖലയെക്കുറിച്ചുള്ള ആരോപണങ്ങള്‍ പത്രത്തില്‍ വന്നത് മാത്രമാണ് കേട്ടിട്ടുള്ളത്. അല്ലാതെ പരാതിയുമായി ആരും വന്നിട്ടില്ലെന്നും ജോമോള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *