കൊച്ചി: ബലാത്സംഗകേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി പരാതിക്കാരിയായ നടി. ജീവിതം ഒരു ബൂമറാംഗ് ആണെന്നും നിങ്ങള്‍ എന്താണോ നല്‍കുന്നത് അത് തിരിച്ചു കിട്ടുമെന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു. കേസ് നടക്കുന്നതുകൊണ്ട് കൂടുതല്‍ സംസാരിക്കാനില്ലെന്നും ജാമ്യം നല്‍കാത്തതില്‍ തനിക്ക് സന്തോഷമുണ്ടെന്നും നേരത്തെ പ്രതികരിച്ചിരുന്നു.
രഹസ്യമായ വിവരങ്ങള്‍ പ്രത്യേക അന്വേഷണസംഘത്തിലൂടെ പുറത്തുവന്നതില്‍ തനിക്ക് അതൃപ്തിയുണ്ട്. മാധ്യമങ്ങളിലൂടെ രഹസ്യമായ വിവരങ്ങള്‍ പുറത്തു വന്നു. ഡിജിറ്റല്‍ തെളിവുകള്‍ അടക്കം നശിപ്പിക്കാന്‍ ശ്രമമുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നും നടി പറഞ്ഞു.