കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം; പി.സരിന് അത് ഗുണം ചെയ്യും ;എ.കെ.ബാലന്‍

സന്ദീപ് വാര്യര്‍ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി പി.സരിന് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് എ.കെ.ബാലന്‍.
രാഹുല്‍-സന്ദീപ് ഗൂഢാലോചന പാലക്കാട്ടെ ജനങ്ങള്‍ തിരിച്ചറിയുമെന്നും എങ്ങനെയാണ് ആര്‍എസ്എസും കോണ്‍ഗ്രസും തമ്മിലുള്ള കൂട്ടുകെട്ടെന്നത് പുറത്ത് വന്നിരിക്കുകയാണെന്നും എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സന്ദീപ് വാര്യര്‍ എത്തിയ ശേഷം പാലക്കാട് സ്വാധീനമില്ലാത്ത മേഖലകളിലും ഇടതുപക്ഷത്തിന് മതന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടുന്നുണ്ട്. കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമായാണ് സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം. അതിനാലാണ് ആര്‍എസ്എസ് പോലും അതിനെതിരെ രംഗത്ത് വരാത്തത്.

സന്ദീപ് ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ നടത്തിയ വിഷലിപ്തമായ കാര്യങ്ങള്‍ അറേബ്യയിലെ എല്ലാ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് കഴുകിയാലും മാറില്ലെന്നും എ കെ ബാലന്‍ പ്രതികരിച്ചു.ഇനിയെങ്കിലും സന്ദീപ് വാര്യര്‍ ഇതുവരെ നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും എ.കെ.ബാലന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *