ഹൈദരാബാദ്: തെലുങ്ക് നടന്‍ അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് നേരെ കല്ലേറ്. പുഷ്പ 2 സിനിമ പ്രചാരണ പരിപാടിക്കിടെ തിരക്കില്‍പെട്ട് മരിച്ച സ്ത്രീക്ക് നീതി ആവശ്യപ്പെട്ടുകൊണ്ട് വീടിന് മുന്നില്‍ പ്രതിഷേധിച്ചവരാണ് കല്ലെറിഞ്ഞതെന്നാണ് വിവരം. പ്രതിഷേധക്കാരെ പൊലീസ് എത്തി നീക്കി.
പ്ലക്കാര്‍ഡുകളുമേന്തി ഒരുകൂട്ടമാളുകള്‍ അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു.ഇവര്‍ മതില്‍ക്കെട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും വീടിന് നേരെ തക്കാളിയും കല്ലും എറിയുകയും സുരക്ഷാ ജീവനക്കാരനെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
ഇതോടെ, പൊലീസ് ഇടപെട്ടു. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.