മലപ്പുറം:മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നും മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും പി.വി. അന്‍വര്‍ എം.എല്‍.എ. അതിന് പ്രയാസമുണ്ടെങ്കില്‍ വീണയ്‌ക്കോ മന്ത്രി പി.എ. മുഹമ്മദ് റിയാസിനോ മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിക്കൂ എന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ദ ഹിന്ദുവിനൊക്കെ സ്റ്റേറ്റ്‌മെന്റ് കൊടുക്കുന്നതിന് മുമ്പേ മുഖ്യമന്ത്രി കേരള സമൂഹത്തോട് പറഞ്ഞതാണ് മലപ്പുറത്തെക്കുറിച്ച്. അത് അദ്ദേഹത്തിന്റെ നിലപാടാണ്. ചര്‍ച്ചയായപ്പോള്‍ നാടകമാക്കി മാറ്റുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഇത്രയും വലിയ പ്രതിസന്ധി വിഷയത്തില്‍ ഉണ്ടായിട്ട് പി.ആര്‍. ഏജന്‍സിക്കെതിരേയോ ഹിന്ദു പത്രത്തിനെതിരേയോ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഏന്തേ. മുഖ്യമന്ത്രിക്ക് നേരെ നിന്ന് സംസാരിക്കാന്‍ നട്ടെല്ല് ഉള്ള ഒരാളും ഇല്ലെന്നതാണ് സി.പി.എമ്മിന്റെ ശാപം എന്നും അന്‍വര്‍ പറഞ്ഞു.