തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ട് എല്ലാ കാര്യങ്ങളും പറഞ്ഞെന്ന് പി.വി.അന്‍വര്‍ എംഎല്‍എ .എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും തന്റെ പിന്നില്‍ ദൈവം മാത്രമാണെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍.
മുഖ്യമന്ത്രിയോട് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുവെന്നും അദ്ദേഹം എല്ലാം കേട്ടെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ട വിശദീകരണം നല്‍കിയിട്ടുണ്ട്. ഈ വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കും. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതോടെ തന്റെ ഉത്തരവാദിത്തം അവസാനിച്ചു. ഒരു സഖാവിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് വിഷയത്തില്‍ ഇടപെട്ടത്. എം.വി. ഗോവിന്ദന് കൂടി പരാതി നല്‍കുന്നതോടെ ഒരു സഖാവ് എന്ന നിലയില്‍ താന്‍ തുടങ്ങിയ പോരാട്ടം അവസാനിപ്പിക്കും. അന്വേഷണ ഏജന്‍സിയുമായി സഹകരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കി.
എം.ആര്‍. അജിത് കുമാറിനെ മാറ്റി നിര്‍ത്തണമെന്ന് പറയുന്ന ആളല്ല താന്‍. ഒരു സഖാവ് എന്ന നിലയില്‍ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുക എന്ന ഉത്തരവാദിത്തമാണ് ചെയ്തത്. അതിന്റെ അന്വേഷണം എങ്ങനെ പോകണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും മുഖ്യമന്ത്രിയുമാണ്. അതിനുള്ള സംവിധാനം ഒരുക്കുമെന്നാണ് തന്റെ വിശ്വാസം. ഈ വിഷയത്തില്‍ എന്റെ നയം വ്യക്തമാണെന്നും അന്‍വര്‍ പറഞ്ഞു.