കൊച്ചി: ജിതിന്‍ ലാല്‍ സംവിധാനം ചെയ്ത ടൊവിനോ നായകനായെത്തിയ അജയന്റെ രണ്ടാം മോഷണം [എ.ആര്‍.എം }എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ചവരെ പിടികൂടി. ബംഗളൂരുവില്‍ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. തമിഴ്‌നാട് സ്വദേശികളായ പ്രവീണ്‍, കുമരേശന്‍ എന്നിവരാണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്.
വണ്‍തമില്‍എംവി എന്ന വെബ്‌സൈറ്റിലൂടെയാണ് ഇവര്‍ വ്യാജപതിപ്പുകള്‍ പുറത്തിറക്കിയത്. മൂന്നു പേരാണ് സൈറ്റിന്റെ പ്രവര്‍ത്തനത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. ഒരാളെ കൂടി പിടികൂടാനുണ്ട്. തമിഴ് റോക്കേഴ്സ് സംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്നാണ് വിവരം. പ്രതികളെ കാക്കനാട് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.വ്യാജ പതിപ്പ് പ്രചരിപ്പിച്ച വെബ്‌സൈറ്റ് സൈബര്‍സെല്‍ പൂട്ടിച്ചു.