പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ്: റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ഡല്‍ഹി: പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്. പി.എഫ് റീജിയണല്‍ കമ്മീഷണര്‍ ശദാക്ഷരി ഗോപാല്‍ റെഡ്ഡിയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ജീവനക്കാരുടെ പി എഫ് അക്കൗണ്ടില്‍ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിന് എതിരെയുളള ആരോപണം

സെഞ്ച്വറീസ് ലൈഫ്‌സ്‌റ്റൈല്‍ ബ്രാണ്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഒരു സ്ഥാപനം ഉത്തപ്പ നടത്തിയിരുന്നു. ഇവിടെ ജോലി ചെയ്യുന്നവരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത തുക പ്രൊവിഡന്റ് ഫണ്ടിലേക്ക് പിടിച്ചിരുന്നെങ്കിലും നിക്ഷേപിച്ചിരുന്നില്ല. 23 ലക്ഷത്തോളം രൂപയാണ് ഇത്തരത്തില്‍ കമ്പനി വെട്ടിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതാണ് റോബിന്‍ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കാരണം.

റോബിന്‍ ഉത്തപ്പയെ ഡിസംബര്‍ 27നകം അറസ്റ്റ് ചെയ്യാനും വാറണ്ട് തിരികെ നല്‍കാനുമാണ് പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *