കണ്ണൂര്‍: ഓട്ടോറിക്ഷാ കത്തിച്ചതിനെ തുടര്‍ന്ന് സി.പി.എമ്മിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ ശ്രദ്ധേയ ആയ കണ്ണൂരിലെ ചിത്രലേഖ (48) അന്തരിച്ചു. ഏറെ കാലമായി അര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു.
പയ്യന്നൂര്‍ എടാട്ട് സ്വദേശിയാണ്. വിവാഹം മുതല്‍ ഓട്ടോ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് സി.ഐ.ടി.യുമായി തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ഇതിനിടെ 2005-ലും 2023-ലും ചിത്രലേഖയുടെ ഓട്ടോറിക്ഷയ്ക്ക് തീയിട്ടിരുന്നു. പിന്നില്‍ സി.പി.എം. ആണെന്ന് ചിത്ര ലേഖ ആരോപിച്ചിരുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുവിക്കര മണ്ഡലത്തിലെ ബി.എസ്.പി. സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു
ചിത്രലേഖയുടെ ഭൗതികശരീരം ഞായറാഴ്ച രാവിലെ 9.00 മണിക്ക് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിക്കും. പയ്യാമ്പലം കടപ്പുറത്താണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. മക്കള്‍: മനു, ലേഖ