ബംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന് ദാരുണാന്ത്യം. ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ഉത്തരകന്നഡ ജില്ലയിലെ ജോഗനകൊപ്പ ഗ്രാമത്തിലെ നവീന്‍ നാരായണ(13) ആണ് മരിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ഞായറാഴ്ച രാത്രിയാണ് ദാരുണ സംഭവം.
വീട്ടിലിരുന്ന് ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടയില്‍ അത് പൊട്ടി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്ന് കുടുംബാംഗങ്ങളും പോലീസും വ്യക്തമാക്കി. ബലൂണ്‍ വായില്‍വെച്ച് പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്.