തിരുവനന്തപുരം: ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണമെന്നതില്‍ ഉറച്ച് സിപിഐ. വെര്‍ച്വല്‍ ക്യു ഏര്‍പ്പാടാക്കുന്നത് തിരക്ക് ഒഴിവാക്കാന്‍ സഹായിക്കുമെന്നും എന്നാല്‍ ഇത് അറിയാതെയെത്തുന്ന ആളുകള്‍ക്കും ദര്‍ശനം നടത്താന്‍ അവസരം വേണമെന്നും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ബിജെപി കാത്തിരിക്കുകയാണെന്നും ബിനോയ് വിശ്വം പറഞ്ഞു.
ശബരിമലയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് തീര്‍ഥാടന വേളയില്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം ഭക്തരെ സന്നിധാനത്തേക്ക് കടത്തി വിട്ടാല്‍ മതിയെന്നാണ് മുഖ്യന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചത്.