ബെംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍വെച്ച് വനിതാ മന്ത്രിയെ അധിക്ഷേപിച്ചെന്ന കേസില്‍ ബിജെപി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എം.എല്‍.സിയുമായ സി.ടി. രവി അറസ്റ്റില്‍. ചര്‍ച്ചക്കിടെ മോശം വാക്കുകള്‍ ഉപയോഗിച്ച് തന്നെ അപമാനിച്ചെന്ന വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കറുടെ പരാതിയിലാണ് നടപടി.
സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക അതിക്രമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.
ബെല്‍ഗാവിയിലെ സുവര്‍ണ വിദാന്‍ സൗധയില്‍ നിന്നാണ് ബി.ജെ.പി നേതാവിനെ കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയില്‍ ഹാജരാക്കും.