തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ബിഷപ് പെരേര സ്കൂളില്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പങ്കെടുക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് സ്കൂള്‍ അധികൃതര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ധരിക്കരുതെന്നാണ് സര്‍ക്കുലര്‍.
വൈകുന്നേരം നടക്കുന്ന പരിപാടി ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തീരുമാനങ്ങളെ കുറിച്ച് പ്രിന്‍സിപ്പല്‍ ഇറക്കിയ സര്‍ക്കുലറില്‍ പരാമര്‍ശിക്കുന്നുണ്ട്. രക്ഷിതാക്കള്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഉണ്ടെന്നും എന്നാല്‍ രക്ഷിതാക്കള്‍ കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.
ബുധനാഴ്ച നടക്കുന്ന സ്കൂള്‍ വാര്‍ഷിക ആഘോഷ പരിപാടിക്കാണ് ഗവര്‍ണര്‍ എത്തുന്നത്.ഇതിനോടകം സര്‍ക്കുലര്‍ വിവാദമായിട്ടുണ്ട്.