ലഖ്‌നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള സിരൗളിയില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ മൂന്ന് പേര്‍ മരിച്ചു.സമീപത്തെ നാല് കെട്ടിടങ്ങള്‍ക്ക് കേടുപാടുകളുണ്ടായി. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബറേലിയില്‍ സിരൗലി പ്രദേശത്ത് ബുധനാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം.
മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണെന്ന് ഐ.ജി സ്ഥിരീകരിച്ചു. പരിക്കേറ്റ ആറ് പേര്‍ രാംനഗറിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലും ബറേലിയിലെ മറ്റ് ആശുപത്രികളിലും ചികിത്സയിലാണ്.
സംസ്ഥാന ദ്രുതകര്‍മ സേനയും അഗ്‌നിശമന സേനയും എത്തിയാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. പ്രാദേശികമായി നിര്‍മിച്ച പടക്കങ്ങള്‍ക്ക് തീപിടിച്ച് പൊട്ടിത്തെറിച്ചെന്നാണ് പ്രാഥമിക നിഗമനം.