മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴ കടാതിയില്‍ ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. മംഗലത്ത് വീട്ടില്‍ കിഷോറും, നവീനും തമ്മിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് കിഷോര്‍ കയ്യിലുണ്ടായിരുന്ന തോക്കെടുത്ത് നവീനെ വെടിവെക്കുകയായിരുന്നു. വയറിനു വെടിയേറ്റ നവീന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ലൈസന്‍സുള്ള തോക്കാണ് കിഷോറിന്റെ കൈവശമുണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. നവീന്റെയും കിഷോറിന്റെയും ഒപ്പം വീട്ടിലുണ്ടായിരുന്ന മറ്റൊരാളാണ് വിവരം മറ്റുള്ളവരെ അറിയിച്ചത്. കിഷോറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.