ഡല്‍ഹി : നേപ്പാളില്‍ 40 ഇന്ത്യന്‍ യാത്രക്കാരുമായി പുറപ്പെട്ട ബസ് നദിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ 14 യാത്രക്കാര്‍ മരിച്ചു. പൊഖ്റയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. യുപി എഫ്ടി 7623 എന്ന രജിസ്‌ട്രേഷന്‍ ബസ് നദിയിലേക്ക് മറിഞ്ഞെന്ന് തനാഹുന്‍ ജില്ലയിലെ ഡിഎസ്പി ദീപ്കുമാര്‍ രായ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ഐന പഹാരയിലെ തനാഹുന്‍ ജില്ലയിലാണ് സംഭവം.
അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.