കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചു കയറ്റിയ ബസ് പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട് കോട്ടൂളിയില്‍ വെച്ചാണ് സംഭവം.
അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ രാജേഷിനെതിരെ കേസ് എടുത്തിട്ടുണ്ട്.
മുഖ്യമന്ത്രി ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മടങ്ങുമ്പോള്‍ സ്റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു. മുമ്പിലുള്ള എസ് കോര്‍ട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്.
ഡ്രൈവര്‍ക്കെതിരെ അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.