തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിനുള്ള സി.പി.എം സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാലക്കാട്ട് പി. സരിനും ചേലക്കരയില്‍ മുന്‍ എം.എല്‍.എ യു.ആര്‍. പ്രദീപുമാണ് സ്ഥാനാര്‍ഥികള്‍. ഷാഫി പറമ്പിലും കെ.രാധാകൃഷ്ണനും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പാലക്കാട്ടും ചേലക്കരയിലും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കേന്ദ്രകമ്മിറ്റിയുടെ കൂടി അംഗീകാരത്തോടെയാണ് സ്ഥാനാര്‍ഥി നിര്‍ണയം. രണ്ടിടത്തും പാര്‍ട്ടിക്ക് ജയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.പാര്‍ട്ടി തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും” – എം.വി. ഗോവിന്ദന്‍ പറഞ്ഞു.