ഉപതിരഞ്ഞെടുപ്പ് ;പാലക്കാട് ഇന്ന് കൊട്ടിക്കലാശം

പാലക്കാട്: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ഇന്ന് കൊട്ടിക്കലാശം. വൈകീട്ട് മൂന്നോടെ മുന്നണികളുടെ പ്രവര്‍ത്തകര്‍ നഗരത്തില്‍ എത്തും. ഓരോ മുന്നണികളും തങ്ങളുടെ ശക്തിതെളിയിക്കാന്‍ ഈ അവസരം ഉപയോഗിക്കും.

വമ്പന്‍ റോഡ് ഷോകള്‍ക്കാണ് സ്ഥാനാര്‍ത്ഥികള്‍ ഒരുങ്ങുന്നത്.

അതേസമയം , ജാര്‍ഖണ്ഡിലും മഹാരാഷ്ട്രയിലും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ജാര്‍ഖണ്ഡില്‍ 38 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടം വിധിയെഴുതുന്നത്. മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ആറിലധികം റാലികളില്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *