കല്‍പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലും ചേലക്കര നിയമസഭ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു രാവിലെ ഏഴിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ആറിന് അവസാനിക്കും. പൊലീസ് സുരക്ഷ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
വയനാട്ടില്‍ നിന്ന് പ്രിയങ്ക ഗാന്ധി യു.ഡി.എഫ്?, സത്യന്‍ മൊകേരി എല്‍.ഡി.എഫ്, നവ്യ ഹരിദാസ് എന്‍.ഡി.എ എന്നിവരുള്‍പ്പെടെ 16 പേരുണ്ട്. വയനാട്ടില്‍ 14,71,742 വോട്ടര്‍മാരാണുള്ളത്.
ചേലക്കരയില്‍ യു.ആര്‍. പ്രദീപ് എല്‍.ഡി.എഫ്, രമ്യ ഹരിദാസ് യു.ഡി.എഫ്, കെ. ബാലകൃഷ്ണന്‍ എന്‍.ഡി.എ എന്നിവരുള്‍പ്പെടെ ആറു പേരാണ് മത്സരരംഗത്തുള്ളത്. മണ്ഡലത്തില്‍ ആകെ 2.13 ലക്ഷം വോട്ടര്‍മാരാണുള്ളത്.