ഒട്ടാവ: കനേഡിയന്‍ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാന്‍ഡ് രാജിവെച്ചു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്നാണ് രാജി.
ജനുവരി 20ന് ട്രംപ് അധികാരം ഏറ്റെടുക്കുന്നതിന് മുമ്പായി നികുതി നയങ്ങയളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ട്രൂഡോയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ക്രിസ്റ്റിയ രാജി വെച്ചതെന്നാണ് വിവരം. ഈ വര്‍ഷത്തെ പാര്‍ലമെന്റില്‍ വാര്‍ഷിക ധനകാര്യ അപ്ഡേറ്റ് അവതരിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് രാജി.
തിങ്കളാഴ്ച ട്രൂഡോയ്ക്ക് അയച്ച കത്ത് വഴിയാണ് അവര്‍ തന്റെ രാജി അവര്‍ അറിയിച്ചത്.