തിരുവനന്തപുരം; നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. പറണ്ടോട് സ്വദേശികളായ വിഷ്ണുവിന്റെയും കരിസ്മയുടെ മകന്‍ ഋതിക് ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം.
പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്ന്, പിന്‍വശത്തെ സീറ്റിലായിരുന്ന കുഞ്ഞ് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ മുകളിലേക്കു കാര്‍ മറിയുകയായിരുന്നു. സംഭവസ്ഥലത്തു വച്ച് തന്നെ ഋതിക് മരിച്ചു.
പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേരാണ് കാറില്‍ ഉണ്ടായിരുന്നത്.
ഋതിക്കിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.