ചെന്നൈ: ബൈക്കില്‍ കാറിടിച്ച് രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. മാധവരാം മില്‍ക്ക് കോളനി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ജയശ്രീ (33), കോണ്‍സ്റ്റബിള്‍ നിത്യ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈ- തിരുച്ചിറപ്പള്ളി ദേശീയ പാതയില്‍ മേല്‍മറുവത്തൂരിന് സമീപമായിരുന്നു അപകടം.
പൊലീസുകാര്‍ ഇരുചക്ര വാഹനത്തിലാണ് യാത്ര ചെയ്തതിരുന്നത്. അമിതവേഗതയിലെത്തിയ കാര്‍ പിന്നില്‍ നിന്ന് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇരുവരും തെറിച്ചുവീണു. ജയശ്രീ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. നിത്യയെ ഉടനെ ചെങ്കല്‍പ്പെട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തില്‍ കാറോടിച്ചിരുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. തിരുവണ്ണാമലയില്‍ നിന്ന് എ മദന്‍കുമാര്‍ എന്നയാളെയാണ് മേല്‍വത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടുലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള താരമാണ് ജയശ്രീ. ബൈക്ക് ഓടിക്കുന്ന റീല്‍സുകളാണ് ജയശ്രീ കൂടുതലായും പങ്കുവെക്കാറുള്ളത്.