തൃശൂര്‍: ചേലക്കരയില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിന് കെ.പി.സി.സി മീഡിയ പാനലിസ്റ്റായ വി.ആര്‍. അനൂപ് നല്‍കിയ പരാതിയില്‍ ചേലക്കര പൊലീസാണ് കേസെടുത്തത്.
ചേലക്കരയിലെ ബി.ജെ.പി ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെ പരാമര്‍ശത്തിനെതിരെയാണ് പരാതി.
അതേസമയം ,സി.പി.ഐ. നേതാവിന്റേയും ഒരു അഭിഭാഷകന്റേയും പരാതിയില്‍ പൂരനഗരയില്‍ ആംബുലന്‍സില്‍ വന്നതിന് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരുന്നു.