തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തൃശൂര്‍ പൂരം കലക്കലില്‍ പൊലീസ് നടപടി. സംഭവത്തില്‍ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. എസ്ഐടിയുടെ നിര്‍ദേശപ്രകാരമാണു നടപടി. പൂരം കലക്കലില്‍ ഗൂഢാലോചന അന്വേഷിക്കും. കേസ് പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. എഫ്ഐആറില്‍ ആരുടെയും പേര് ചേര്‍ത്തിട്ടില്ല.
രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ ഉണ്ടാക്കല്‍, ഗൂഡാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ചേര്‍ത്തത്. പൂരം കലക്കലുമായി ബന്ധപ്പെട്ട വിവിധ റിപ്പോര്‍ട്ടുകളുടെയും പരാതികളുടെയും അടിസ്ഥാനത്തില്‍ ഗൂഡാലോചന അന്വേഷിക്കണമെന്നാണ് പരാതി.
പൂരം കലക്കലില്‍ നേരത്തെ അന്വേഷണത്തിനു പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.