തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് കേന്ദ്രസഹായം വൈകുമ്പോഴും അവിടെ രക്ഷാപ്രവര്‍ത്തനം നടത്തിയതിനടക്കം പണമാവശ്യപ്പെട്ട് പ്രതിരോധ മന്ത്രാലയം. ജൂലായ് 30 മുതല്‍ ഓഗസ്റ്റ് 14 വരെ വിവിധഘട്ടങ്ങളായി വയനാട്ടില്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം എന്നിവയ്ക്ക് 13.65 കോടിയാണ് സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുള്ളത്.
2019ലെ രണ്ടാം പ്രളയം മുതല്‍ വയനാട് ദുരന്തം വരെ എയര്‍ലിഫ്റ്റ് സേവനത്തിന് ചെലവായ തുക കേരളം തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം. ഇത്രയും കാലം നല്കിയ സേവനത്തിന് ചെലവായ തുകയായ 132.62 കോടി രൂപ കേരളം തിരിച്ചടക്കണമെന്നാണ് ആവശ്യം.
പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിന് നേരത്തേ പ്രതിരോധ മന്ത്രാലയം പണം ആവശ്യപ്പെട്ടിരുന്നു. അന്ന് നൂറുകോടിയോളം രൂപ സംസ്ഥാനം നല്‍കിയിരുന്നു. മറ്റു പല സമയങ്ങളില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന്റെ ആകത്തുകയാണ് അവര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.