തിരുവനന്തപുരം: അനധികൃത സ്വന്ത് സമ്പാദന കേസില്‍ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിന് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അജിത്കുമാറിനെതിരെ പി.വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്ലാറ്റ് വില്‍പ്പന,അനധികൃത സ്വത്ത് സമ്പാദനം, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയത്.
അജിത് കുമാറിന് സ്വര്‍ണക്കടത്തുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായിട്ടില്ല. കുറവന്‍ കോണത്തെ ഫ്‌ലാറ്റ് ഇടപാടിലും ക്രമക്കേട് നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കവടിയാറിലെ വീട് നിര്‍മാണം ബാങ്ക് വായ്പയെടുത്താണെന്നും വിജിലന്‍സ് കണ്ടെത്തി. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലന്‍സ്.
കണ്ടെത്തി.അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം ഡി.ജി.പിക്ക് കൈമാറും.