സമ്മേളനത്തിനായി തലസ്ഥാനത്ത് റോഡടച്ച സംഭവം;സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ 31 പേര്‍ പ്രതി പട്ടികയില്‍

തിരുവനന്തപുരം: സിപിഎം ഏരിയ സമ്മേളന പൊതുയോഗത്തിന് റോഡ് അടച്ച് പന്തല്‍ കെട്ടിയ സംഭവത്തില്‍ ഏരിയ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു അടക്കം 31 പേരെയാണ് പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെയാണ് സിപിഎമ്മുകാരെ പ്രതി ചേര്‍ത്തത്. നേരത്തെ കണ്ടാലറിയുന്ന 500 ഓളം ആളുകള്‍ എന്നായിരുന്നു പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

പുതുതായി പ്രതി ചേര്‍ത്തതില്‍ പാളയം ഏരിയ കമ്മിറ്റി അംഗങ്ങള്‍ മുഴുവന്‍ ഉണ്ട്. ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു ആണ് കേസിലെ ഒന്നാം പ്രതി. പന്തല്‍ കെട്ടിയവരടക്കമുള്ളവരെയും പ്രതിചേര്‍ത്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആയിരുന്നു പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. റോഡ് തടഞ്ഞ് പൊതുയോഗം നടത്തിയ സംഭവത്തില്‍ വഞ്ചിയൂര്‍ എസ് എച്ച് ഒ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *