തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന് രൂക്ഷ വിമര്‍ശനം. മേയര്‍ക്ക് ധിക്കാരമാണെന്ന് ജനങ്ങള്‍ക്കിടയില്‍ സംസാരം ഉണ്ടെന്ന് പ്രതിനിധികള്‍ പറഞ്ഞു.കോര്‍പറേഷന്റെ പ്രവര്‍ത്തനം തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് ആശങ്കയുണ്ട്. തിരുത്തല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ തുടര്‍ഭരണം സാധ്യമാകില്ല.
അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനപിന്തുണയാണ് വേണ്ടതെന്നും നഗരസഭക്കെതിരെ വിമര്‍ശനം ഉയര്‍ന്നു.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
റോഡുകള്‍, കുടിവെള്ള പ്രശ്നം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ പരാതി ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണം.തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ തുക അനുവദിക്കണം. നിലവില്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ ഫണ്ട് ലഭിക്കുന്നില്ലെന്നും വിമര്‍ശനമുണ്ടായി.