എറണാകുളം: ഓണ്‍ലൈന്‍ ചാനലിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ അറസ്റ്റ് ചെയ്തു. പി.വി ശ്രീനിജന്‍ എം.എല്‍.എയുടെ പരാതിയിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എം.എല്‍.എക്കു നേരെ ജാതി അധിക്ഷേപ പരാമര്‍ശം നടത്തിയെന്നാണ് കേസ്.
മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തന്നെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആക്രമിക്കുകയാണെന്നും വ്യാജ വാര്‍ത്തകള്‍ പുറത്ത് വിടുകയാണെന്നും ശ്രീനിജന്‍ എം.എല്‍.എ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എളമക്കര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ വിട്ടയച്ചു.